രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണ്; വിമര്‍ശനവുമായി പിജെ കുര്യന്‍

0

തിരുവനന്തപുരം:
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമ‌ര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍.സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ എന്നും ഒരിക്കല്‍ ഇട്ടെറിഞ്ഞുപോയ ആളാണെന്നും കുര്യന്‍ ആരോപിച്ചു.

രാഹുല്‍ അല്ലാത്ത മറ്റൊരാള്‍ പാര്‍ട്ടി പ്രസിഡന്റാകണം. പ്രസിഡന്റ് നെഹ്‌റു കുടുംബത്തില്‍ നിന്നുതന്നെ വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പി ജെ കുര്യന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് മറ്റൊരാള്‍ വരുന്നതിന് രാഹുലാണ് തടസം നില്‍ക്കുന്നത്. രാഹുലിന്റെ തീരുമാനങ്ങള്‍ കോക്കസുമായി മാത്രം ആലോചിച്ചുള്ളതാണ്. അനുഭവജ്ഞാനമില്ലാത്തവരാണിവര്‍. സ്ഥിരതയില്ലാത്തതിനാലാണ് പ്രതിസന്ധി ഘട്ടത്തില്‍ അദ്ധ്യക്ഷസ്ഥാനം ഉപേക്ഷിച്ചുപോയത്. നടുക്കടലില്‍ കാറ്റിലും കോളിലും പെട്ട ഒരു കപ്പലിനെ ഏതുവിധേനയും മുന്നോട്ടു കൊണ്ടുപോകാനാണ് കപ്പിത്താന്‍ ശ്രമിക്കേണ്ടത് എന്നിരിക്കെ രാഹുല്‍ ഉത്തരാവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. ഇക്കാരണങ്ങളാലാണ് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ അടക്കം പാര്‍ട്ടിക്ക് കനത്ത തിരിച്ചടികള്‍ ഉണ്ടായത്'-.കുര്യന്‍ ആരോപിച്ചു

ഉത്തരവാദിത്തങ്ങള്‍ ഇല്ലാതിരുന്നിട്ടു കൂടി ഇപ്പോഴും നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് രാഹുല്‍ തന്നെയാണെന്നും കുര്യന്‍ പറഞ്ഞു. കൂടിയാലോചനകള്‍ ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. മുതിര്‍ന്ന നേതാക്കള്‍ നിരവധിയുണ്ടെങ്കിലും എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയായി കോണ്‍ഗ്രസ് മാറുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: Rahul Gandhi is a man who has run away from his responsibilities; PJ Kurian with criticism
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !