Explainer | കുട്ടികളുടെ തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നു! ജീവന്‍ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

0
കുട്ടികളുടെ തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നു! ജീവന്‍ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക  \ risk of objects getting stuck in the throat of children is increasing! Take care of these things to save lives

കുട്ടികള്‍ക്കു കളിക്കുന്നതിനിടെ അബദ്ധത്തില്‍ പല വസ്തുക്കളും വായില്‍ വെയ്ക്കുന്നത് കാണാറുണ്ട്. അവയില്‍ പലതും അവര്‍ അറിയാതെ വിഴുങ്ങുന്ന വാര്‍ത്തകളും പുറത്ത് വരാറുണ്ട്.

നിര്‍ഭാഗ്യവശാല്‍ വലിയൊരു ശതമാനവും ഇത്തരത്തിലെ അപകടം മൂലം മരണപ്പെടാറുമുണ്ട്. ഇന്നും ഇത്തരത്തിലെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വീട്ടുകാരുടെ കണ്ണൊന്ന് തെറ്റിയാല്‍ ഉണ്ടാകുന്ന ഇത്തരം അബദ്ധങ്ങള്‍ ഇന്ന് സമൂഹത്തില്‍ കൂടുതലാണ്.

കോഴിക്കോട് മുക്കത്ത് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നുവയസ്സുകാരി മരിച്ച വാര്‍ത്തയാണ് അക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. കളിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ അടപ്പ് കുടുങ്ങുകയായിരുന്നു. അത്യാവശ്യ പ്രഥമ ശുശ്രൂഷകളിലൂടെയും ചെറിയ അശ്രദ്ധകള്‍ ഒഴിവാക്കിയും ഇത്തരം സംഭവങ്ങളില്‍ ജീവന്‍ രക്ഷിക്കാവുന്നതാണ്. തൊണ്ടയില്‍ വസ്തുക്കള്‍ കുരുങ്ങുന്ന സന്ദര്‍ഭവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിശോധിക്കാം.

തൊണ്ടയില്‍ കുരുങ്ങുന്നതെങ്ങനെ ?

ഭക്ഷണം തൊണ്ടയില്‍നിന്ന് അന്നനാളത്തിലേക്കാണ് പോകുന്നത്. ശ്വാസനാളിയിലേക്ക് പോകാതിരിക്കാനുള്ള സംവിധാനമാണ് ചെറുനാക്ക് (എപ്പിഗ്ലോട്ടിസ്). ഭക്ഷണം വരുമ്ബോള്‍ ചെറുനാക്ക് ശ്വാസനാളിയുടെ തുടക്കഭാഗം അടയ്ക്കും. ഭക്ഷണം അന്നനാളത്തിലേക്കുതന്നെ പോകും. എന്നാല്‍, ശ്വാസനാളി തുറന്നിരുന്നാല്‍ ഭക്ഷണം അതിലേക്ക് കടക്കും.

എങ്ങനെ അറിയാം ?

ശക്തമായ ചുമ. ശ്വാസംകിട്ടാതെ കണ്ണ് തള്ളിവരും. നീല നിറമാവും.

രണ്ടുവയസ്സിനുതാഴെയുള്ള കുട്ടികള്‍
നമ്മുടെ ഇടതുകൈ തുടയുടെ മുകളില്‍ നീട്ടിവെക്കണം. ഇരുന്നോ കുനിഞ്ഞുനിന്നോ ഇങ്ങനെ ചെയ്യാം. കൈയില്‍ കുഞ്ഞിനെ കമഴ്ത്തിക്കിടത്തുക. കുഞ്ഞിന്റെ തല കൈത്തലത്തില്‍ പെരുവിരലിനും ചൂണ്ടുവിലിനും ഇടയിലായി വരണം. കാലുകള്‍ കൈമുട്ടിനുമുകളിലുള്ള ഭാഗത്ത് ഇരുവശത്തേക്കുമായി വിടര്‍ത്തിയിടുക. മറ്റേ കൈകൊണ്ട് തോളെല്ലുകള്‍ക്ക് നടുവില്‍, പുറത്ത്, ശക്തിയായി അഞ്ചുതവണ അടിക്കുക. കുരുങ്ങിയവസ്തു തെറിച്ചുപോകും.
വലതുകൈയിലേക്ക് നേരത്തേപോലെ കുഞ്ഞിനെ മലര്‍ത്തിക്കിടത്തുക. ഇടതുകൈയുടെ നടുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച്‌ മാര്‍ച്ചട്ടയില്‍ ശക്തിയായി അമര്‍ത്തുക. കുഞ്ഞ് കരയുകയോ നീലനിറം കുറയുകയോ ചെയ്യുന്നതുവരെ ഈ രണ്ടു രീതിയും മാറി മാറി ആവര്‍ത്തിക്കണം. കുഞ്ഞ് അബോധാവസ്ഥയിലായാല്‍ രണ്ടാമത്തെ രീതിമാത്രം ചെയ്യുക. സെക്കന്‍ഡില്‍ രണ്ടുതവണ വരുംവിധം മുപ്പതുതവണയാണ് നെഞ്ചില്‍ അമര്‍ത്തേണ്ടത്. തുടര്‍ന്ന് കൃത്രിമശ്വാസം കൊടുക്കണം. വീണ്ടും 30 തവണ അമര്‍ത്തുക. ഈ പ്രക്രിയ വൈദ്യസഹായം ലഭ്യമാകുംവരെ തുടരുക.

രണ്ടുവയസ്സിനു മുകളിലുള്ള കുട്ടികള്‍
കുഞ്ഞിനെ നിര്‍ത്തി, നമ്മള്‍ പുറകില്‍ മുട്ടുകുത്തി ഇരുന്ന് വലതുമുഷ്ടി ചുരുട്ടി പൊക്കിളിനും നെഞ്ചിനും ഇടയിലായിവെക്കുക. ഒപ്പം ഇടത് കൈപ്പത്തി മറുവശത്തുകൂടെ എടുത്ത് വലതുമുഷ്ടിയുടെ മുകളിലായി വെക്കുക. അതിശക്തമായി മുന്നോട്ടും പുറകോട്ടും തള്ളണം. ഇത് പല തവണ വേഗത്തിലും ശക്തിയിലും, ഭക്ഷണം തെറിച്ചുപോവുംവരെ ചെയ്യുക.

കുഞ്ഞ് അബോധാവസ്ഥയിലായാല്‍ നെഞ്ചില്‍ അമര്‍ത്തുന്നത്കൊ ച്ചുകുഞ്ഞുങ്ങളിലേതുപോലെ വിരലുകൊണ്ടുപോര. കുഞ്ഞിന്റെ വലിപ്പത്തിനനുസരിച്ച്‌ ഒരു കൈപ്പത്തിയോ രണ്ടു കൈപ്പത്തികളോ ഇതിന് ഉപയോഗിക്കാം.
Content Highlights: risk of objects getting stuck in the throat of children is increasing! Take care of these things to save lives
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !