പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികരണവുമായി പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്ബില്‍.
നാടിന്റെ ശാപമായ ആര്‍എസ്‌എസും എസ്ഡിപിഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകര്‍ക്കുകയാണെന്ന് എംഎല്‍എ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎല്‍എ പ്രതികരിച്ചത്. വര്‍ഗീയ കോമരങ്ങള്‍ ജനങ്ങളുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്ബോള്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത പൊലീസിന്റെ ദയനീയ പരാജയം പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുകയാണെന്ന് എംഎല്‍എ വ്യക്തമാക്കി.
ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞക്കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി. ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാന്‍ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാന്‍ പൊലീസ് മടിക്കുന്നെന്നും ഷാഫി പറമ്ബില്‍ കുറ്റപ്പെടുത്തി. പാലക്കാടന്‍ ജനത ഒറ്റക്കെട്ടായി അക്രമ പരമ്ബരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: RSS and SDPI disrupt peace in Palakkad: Shafi Parambil
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !