ആലപ്പുഴ: പാലക്കാട് ഇരട്ട കൊലപാതകത്തില്‍ വിചിത്ര വാദവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ടു വര്‍ഗ്ഗീയ സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടുകയും പരസ്പരം കൊലപ്പെടുത്തുകയും ചെയ്യുന്നതില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്ന് കാനം രാജേന്ദ്രന്‍.
സര്‍ക്കാരിനെയോ പൊലീസിനെയോ അറിയിച്ചില്ല കൊലപാതകങ്ങളും അക്രമങ്ങളം നടത്തുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്‌എസ് നേതാക്കളുടെ കൊലപാതകത്തില്‍ നല്ല രീതിയില്‍ അന്വേഷണം മുന്നോട്ട് പോകുന്നുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. വര്‍ഗീയ സംഘടനകളെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നടക്കുന്ന എഐഎസ്‌എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം.
Content Highlights: Two communal organizations clashed and what did the government care about?
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !