കൊല്ലം: മലബാർ എക്‌സ്‍പ്രസ് ട്രെയിനിന്റെ കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം-കായംകുളം സ്‌റ്റേഷനുകൾക്കിടയിൽ വച്ചാണ് സംഭവം ഉണ്ടായത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കൊല്ലത്ത് മലബാർ എക്‌സ്‍പ്രസ് ഏറെനേരം നിർത്തിയിട്ടു.
അംഗപരിമിതരുടെ കോച്ചിനുള്ളിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്‌റ്റേഷനിൽ വച്ച് ഒരു യാത്രക്കാരൻ കോച്ച് തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് റെയിൽവേ പോലീസിനെയും ഗാർഡിനെയും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മരിച്ചയാളെ കായംകുളത്ത് വച്ച് കണ്ടവരുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.
Content Highlights: An unidentified man was found hanging inside the Malabar Express coach
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !