സുബൈര്‍‌ വധക്കേസ്; കൊലയാളി സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

0

പാലക്കാട് സുബൈര്‍ വധക്കേസില്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ പിടിയിലായെന്ന് പൊലീസ്.

പ്രതികളെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച്‌ ചോദ്യം ചെയ്യല്‍ തുടങ്ങി. പാലക്കാടിന് അടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. ആറുമുഖന്‍, ശരവണന്‍ ,രമേശ്‌ എന്നിവര്‍ ആണ് പിടിയില്‍ ആയത്. രമേശ്‌ ആണ് കാര്‍ വാടകയ്ക്ക് എടുത്തത്.

ഇരട്ട കൊലപാതകം നടന്ന് ഇരുപത്തിനാല് മണിക്കൂ‍‍ര്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കസ്റ്റഡിയിലുള്ളവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളാണോ എന്ന് ഉറപ്പാക്കാന്‍ കഴിയാത്തതാണ് അറസ്റ്റ് വൈകാന്‍ കാരണമായത്. കൊലപാതകത്തിന് പിറകില്‍ ആസൂത്രിക ഗൂഢാലോചനയുണ്ടെന്നും കൊന്നവരെയും സൂത്രധാരന്‍മാരെയും പിടികൂടുമെന്നും അന്വേഷണ സംഘത്തിന്‍റെ മേല്‍നോട്ട ചുമതലയുള്ള വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടികള്‍ ഹാജരാക്കുന്നവരെയോ ഭാരവാഹികളെയോ പ്രതികളാക്കി കേസ് അവസാനിപ്പിക്കില്ലെന്നാണ് എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതത പോലീസ് ഉദ്യോഗസ്ഥരുടെ യോഗ തീരുമാനം. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരയും ​ഗൂഡാലോചന നടത്തിയവരെക്കുറിച്ചും സൂചനയുണ്ട്. എന്നാല്‍ കസ്റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടോ എന്ന് ഇതുവരെ ഉറപ്പാക്കാന്‍ ആയിട്ടില്ല എന്നും ഇന്നലെ വിജയ് സാഖറെ പറഞ്ഞിരുന്നു. രണ്ട് കൊലപാതക കേസുകളും രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
Content Highlights: Zubair murder case; Three members of a killer gang have been arrested
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !