വളാഞ്ചേരി : വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം പ്രഫ :ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സാജിത ടീച്ചർ, സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ,വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്, ഗേൾസ് ഹയർ സെക്കൻററി സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ. അബ്ദുൽ സലാം, പ്രിൻസിപ്പൽ ടി.വി. സുജ, പ്രധാനധ്യാപകൻ എം.വി. ജെയ്സൺ, സ്റ്റാഫ് സെക്രട്ടറിമാരായ സുരേഷ് പൂവാട്ടു മീത്തൽ, പി. നൗഷാദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി സ്വാഗതവും, പ്രോഗ്രാം കൺവീനർ ഹാഷിം കെ. സലാം നന്ദിയും പറഞ്ഞു.രണ്ട് ദിവസമായി നടക്കുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും.
Content Highlights: Valancherry Higher Secondary School Art Festival started.. MLA inaugurated
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !