തിരുവനന്തപുരം: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്നു യാത്രക്കാരില്‍ നിന്നായി ഒരു കോടി 20 ലക്ഷത്തിന്റെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് ഷാര്‍ജയില്‍ നിന്നും വന്ന ഒരു യാത്രക്കാരനില്‍ നിന്നും പുലര്‍ച്ചെ നാലു മണിക്കെത്തിയ എമിറേറ്റ്സ് വിമാനത്തിലെ രണ്ട് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
ബീമാപ്പള്ളി സ്വദേശി സെയ്ദ്‌അലി, തിരുച്ചിറപ്പള്ളി സ്വദേശി റിയാസ് അഹമ്മദ്, മാവേലിക്കര സ്വദേശി ഷിനാസ് എന്നിവരാണ് പിടിയിലായത്. സെയ്ദ് അലി ടേപ്പിനകത്താണ് സ്വര്‍ണം ഒളിപ്പിച്ച് കടത്തിയത്.
സ്വകാര്യ ഭാഗത്ത് സ്വര്‍ണം ഒളിപ്പിച്ചാണ് റിയാസ് അഹമ്മദ് സ്വര്‍ണം കടത്തിയത്. ഷിനാസ് ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ആകെ രണ്ട് കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ജിദ്ദയില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പാലക്കാട് വടക്കേമുറി സ്വദേശി അഷ്റഫ്‌ലി (40) യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 43 ലക്ഷം വിലമതിക്കുന്ന 801ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
Content Highlights:Three passengers arrested with gold worth 1.20 crores at the airport
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !