ഗൂഗിള്‍ പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 തട്ടിപ്പ് വായ്പാ ആപ്പുകള്‍ കൂടി നീക്കം ചെയ്തു. ആദ്യമായാണ് ഇത്രയേറെ വായ്പാ ആപ്പുകള്‍ ഒറ്റയടിക്കു നീക്കം ചെയ്യുന്നത്.
എങ്കിലും ഇനിയും എണ്‍പതിലേറെ ആപ്പുകള്‍ പ്ലേസ്റ്റോറിലുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി കടുപ്പിച്ചതോടെയാണ് ഗൂഗിള്‍ പല ആപ്പുകളും നീക്കം ചെയ്തുതുടങ്ങിയത്. ഇതോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഫിനാൻസ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുള്ള 200 ആപ്പുകളില്‍ തട്ടിപ്പ് ആപ്പുകളില്ലാതായി. നീക്കം ചെയ്ത പല ആപ്പുകള്‍ക്കും 50,000 മുതല്‍ ഒരു ലക്ഷം വരെ ഡൗണ്‍ലോഡുകളുണ്ടായിരുന്നു.
ജൂലൈ മുതല്‍ നീക്കം ചെയ്യപ്പെട്ട ആകെ വായ്പാ ആപ്പുകളുടെ എണ്ണം 562 ആയി. ഇതില്‍ 451 എണ്ണം ഗൂഗിള്‍ പ്ലേസ്റ്റോറിലും 111 എണ്ണം ആപ്പിള്‍ ആപ് സ്റ്റോറിലുമായിരുന്നു. കഴിഞ്ഞയാഴ്ച മാത്രം 75 ആപ്പുകള്‍ ഗൂഗിള്‍ നീക്കിയിരുന്നു. 2022 മുതല്‍ പ്ലേസ്റ്റോറിലുണ്ടായിരുന്ന ആപ്പുകള്‍ വരെ ഇത്തവണ നീക്കം ചെയ്തിട്ടുണ്ട്.
ആപ്പുകള്‍ വഴിയുള്ള വായ്പത്തട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫോണിലും ഓണ്‍ലൈനിലും പരാതി നല്‍കാം…
കേന്ദ്ര ഹെല്‍പ്‌ലൈൻ: 1930, cybercrime.gov.in
കേരള പൊലീസ് വാട്സാപ് നമ്ബര്‍: 9497980900
Content Highlights: online loan fraud; 137 more apps removed; 562 apps were removed in three months
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !