എടയൂർ: അർബുധ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന എടയൂർ മണ്ണത്ത്പറമ്പ് നാലാം വാർഡ് സ്വദേശി മാടമ്പത്ത്പള്ളിയാലിൽ സൈഫുദ്ധീൻ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. രക്തത്തിലും രക്തക്കുഴലിനേയും ബാധിച്ച ലിംഫോമ എന്ന അസുഖമാണ് പിടിപെട്ടിരിക്കുന്നത്. പൂർണ്ണമായും അസുഖം ഭേതമാകുന്നതിന് മജ്ജ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
മജ്ജ മാറ്റിവെക്കുന്നതിനും തുടർചികിത്സക്കുമായി 20 ലക്ഷം രൂപ ആവശ്യമാണ്. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 501 അംഗ കമ്മിറ്റിയും 68 അംഗ എക്സിക്യൂട്ടീവിനേയുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
വാർഡ് മെമ്പർ ഫാത്തിമത് തസ്നി അദ്ധ്യക്ഷയായ രൂപീകരണയോഗത്തിൽ കെ.കെ രാജീവ് മാസ്റ്റർ, ബുഷ്റ നാസർ, കെ.പി വിശ്വനാഥൻ, കെ.എ സക്കീർ എന്നിവർ സംസാരിച്ചു. ഷറഫലി കുന്നത്ത് സ്വാഗതവും പി.ടി മോഹൻദാസ് നന്ദിയും പറഞ്ഞു. യോഗത്തിൽ വെച്ച് തന്നെ നല്ലവരായ സുമനസ്സുകൾ 175000 (ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം) രൂപ സംഭാവന ചെയ്യുകയും ചെയ്തു.
▶️ രക്ഷാധികാരികൾ
ആബിദ് ഹുസൈൻ തങ്ങൾ MLA, എ.പി സബാഹ്, ഹസീന ഇബ്രാഹീം, കെ.പി വേലായുധൻ, ബുഷ്റ നാസർ, കെ.കെ രാജീവ് മാസ്റ്റർ, ജാഫർ പുതുക്കുടി, കെ.പി വിശ്വനാഥൻ, പി.എം മോഹനൻ മാസ്റ്റർ, എ.കെ മുസ്തഫ, മോഹനകൃഷ്ണൻ, പി.എം സുരേഷ് മാസ്റ്റർ, കുഞ്ഞീതു ഹാജി കെ.പി, ഗോപാലകൃഷ്ണൻ കളത്തിൽ, പി എസ് കെ ദാരിമി
▶️ ചെയർമാൻ
ഫാത്തിമത് തസ്നി പി ( നാലാം വാർഡ് മെമ്പർ)
▶️ കൺവീനർ
മോഹൻദാസ് പി.ടി
▶️ ട്രഷറർ
മുഹമ്മദ് ഹനീഫ മൂതിക്കൽ (ഇപ്പു)
▶️ വൈസ് ചെയർമാൻ
കെ.എ സക്കീർ, ലത്തീഫ് ഹാജി, ഷൈജൽ ബാബു കെ.പി, കെ.വി കാദർ, മുസ്തഫ പറമ്പിൽ, വാപ്പുട്ടി മാസ്റ്റർ, കാദർ മുളക്കൽ, രഘുനാഥ് എം.പി, പ്രേംനസീർ, അഷ്റഫ് ഹാഷിം കെ.എം, പോക്കർ മുളക്കൽ
▶️ ജോയിൻ കൺവീനർ
അബ്ദുൽ കരീം കൊട്ടാമ്പാറ പൊറ്റയിൽ, വേണുഗോപാലൻ എം.പി, ഷറഫലി കുന്നത്ത്, സമദ് മാസ്റ്റർ വി.കെ, അബ്ദുള്ള മച്ചിഞ്ചേരി, മുസ്തഫ മൂതിക്കൽ, ഉണ്ണികൃഷ്ണൻ വായനശാല പൗരസമിതി, മൻസൂർ പള്ളിയാലിൽ ഫയർ വിംഗ്സ്, ഡോ. അറഫാത്ത്
▶️ എക്സിക്യൂട്ടീവ് അംഗങ്ങൾ
യൂനസ് കെ.പി, ഷംസുദ്ധീൻ തങ്ങൾ, ജാബിർ പരവക്കൽ, ആബിദ് മച്ചിഞ്ചേരി, സൈഫുദ്ധീൻ പി.കെ, താജുദ്ധീൻ പറമ്പിൽ, ആറ്റപ്പു തങ്ങൾ, രാജീവ് കൂരുകളത്തിൽ, അഡ്വ. ശ്രീജിത്ത് പി, മരക്കാർ ഹാജി മച്ചിഞ്ചേരി, KET അബ്ദുൽ ജബ്ബാർ, സുഫൈറ ഷിബിലി, നസീമ മണാട്ടിൽ, സിറാജുദ്ധീൻ പി.ടി, ഷംസുദ്ധീൻ എം.പി, അസീസ് മണാട്ടിൽ, നൗഷാദ് ബാബു എം.കെ, ഷാജഹാൻ എസ് പി, ഷിഹാബുദ്ധീൻ വി.കെ, അബ്ദുൽ ഷബൂർ എം.ടി, അൻവർ സി.പി, ബാവ നെല്ലിക്കാതൊടി, അലി മാണിക്കുന്നത്ത്, വിനീഷ് എം.പി, എ.കെ ബാബു, സുബൈർ ടി.വി, നിഷാദ് മൊയ്തു പി.എം, സൽമാൻ സി.സി, സുഗതൻ എം.പി, വിശ്വനാഥൻ എ.കെ
Content Highlights: Saifuddin should get bone marrow transplant.. 20 lakh rupees needed.. Etayur nation unites..
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !