"ഓർമ്മയുടെ സ്നേഹതീരത്ത് ഒരിക്കൽ കൂടി ".... 44 വർഷങ്ങൾക്ക് ശേഷം കുറ്റിപ്പുറം പേരശ്ശന്നൂർ ജി.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഒത്ത് ചേരുന്നു..

0

വളാഞ്ചേരി:
44 വർഷങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾ കലാലയ മുറ്റത്ത് ഒത്ത് ചേരുന്നു. കുറ്റിപ്പുറം പേരശ്ശന്നൂർ ജി.യു.പി.സ്കൂളിലെ 1972-79 ബാച്ച് വിദ്യാർത്ഥികളാണ് "ഓർമ്മയുടെ സ്നേഹതീരത്ത് ഒരിക്കൽ കൂടി "എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും ഗുരു വന്ദനവും സംഘടിപ്പിക്കുന്നത്.

 ഒക്ടോബർ 29 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ പേരശ്ശന്നൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലാണ് പരിപാടി നടക്കുന്നത്.

പഴയ കാല അദ്ധ്യാപകരെ ആദരിക്കൽ, അകാലത്തിൽ വിട്ടു പോയ അധ്യാപകരേയും സഹപാഠികളേയും അനുസ്മരിക്കൽ, ഓർമ്മകളും അനുഭവങ്ങളും പങ്ക് വെയ്ക്കൽ തുടങ്ങിയ പരിപാടികളാണ് നടക്കുക.

ആ കാലഘട്ടത്തിലെ കളികളും, മിഠായികളും, പാഠഭാഗങ്ങളും സജീകരിച്ച് പഴയ കാലം പുനരാവിഷ്കരിക്കു
മെന്നും സംഘാടകർ വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 സംഘാടക സമിതി ഭാരവാഹികളായ എം.വി.വേലായുധൻ,നദീറ ടീച്ചർപുറമണ്ണൂർ,പി.എം.ശ്രീകുമാർ,കെ.പി.ഇബ്രാഹീം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights:"One more time on the loving shore of memory "
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !