കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ജീവിതം സിനിമയാകുന്നു. ഒക്ടോബർ 27ന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ അനുരാഗ് രാജൻ ബുസാരി അറിയിച്ചു. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തു വിട്ടിരുന്നു. ഗഡ്കരിയുടെ വ്യക്തി ജീവിതവുമായും ഔദ്യോഗിക ജീവിതവുമായും തീരുമാനങ്ങളുമായും അടുത്ത് നിൽക്കുന്ന ചിത്രമായിരിക്കും 'ഗഡ്കരി' എന്ന് സംവിധായകൻ അനുരാഗ് രാജൻ ബുസാരി പറഞ്ഞിരുന്നു.
ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. 'ഈ രാജ്യം അതിന്റെ റോഡുകളുടെ പേരിലറിയപ്പെടുന്ന സമയം, ഞാനാണ് നിതിൻ ജയറാം ഗഡ്കരി എന്ന് സന്തോഷത്തോടെ പറയാനാകും,' എന്ന വാചകത്തോടെയാണ് ചിത്രത്തിന്റെ ടീസർ ആരംഭിക്കുന്നത്. ചിത്രത്തിൽ നിതിൻ ഗഡ്കരിയുടെ വേഷത്തിൽ ആരാണ് എത്തുന്നതെന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.
'പോസ്റ്റർ റിലീസിന് ശേഷം നിരവധി പേരാണ് എന്നെ ഫോണിൽ വിളിച്ചത്. ആരാണ് നിതിൻ ഗഡ്കരിയുടെ വേഷം ചെയ്യുന്നത് എന്ന് പലരും എന്നോട് ചോദിച്ചു. ഈ ആകാംഷ ഉടനെ അവസാനിക്കും. ഒരു സാധാരണ സാമൂഹിക പ്രവർത്തകനിൽ നിന്ന് കേന്ദ്രമന്ത്രി പദവിയിലേക്ക് എത്തിയ അദ്ദേഹത്തിന്റെ ജീവിതം പ്രചോദനം നൽകുന്നു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും എല്ലാവർക്കും പ്രചോദനം നൽകുമെന്നാണ് കരുതുന്നത്,' അനുരാഗ് രാജൻ ബുസാരി പറഞ്ഞു.
BIOPIC ON NITIN GADKARI: TEASER OUT NOW… 27 OCT RELEASE… #Gadkari - a #Marathi film based on the life of Hon. Minister #NitinGadkari ji - will release in *cinemas* on 27 Oct 2023… Directed by #AnuragRajanBhusari… Here’s #GadkariTeaser…
— taran adarsh (@taran_adarsh) October 9, 2023
Produced by #AkshayAnantDeshmukh…… pic.twitter.com/s8ttH7UShz
Content Highlights: Nitin Gadkari's life becomes a movie; The teaser is out
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !