അജ്മാൻ: യുഎഇയിലെ അജ്മാനില്‍ മലയാളി വിദ്യാര്‍ത്ഥിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസ് (സച്ചു 17) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത്.
ചേംബര്‍ ഓഫ് കൊമേഴ്‌സിന് അടുത്ത് ആറുനില കെട്ടിടത്തിലെ ആറാം നിലയില്‍ നിന്നാണ് വീണത്. അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കെട്ടിടത്തില്‍ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അജ്മാനില്‍ സംരംഭകനായ പൗലോജ് ജോര്‍ജാണ് പിതാവ്. ദുബായ് അല്‍ തവാറില്‍ നഴ്‌സായ ആശാ പൗലോസാണ് മാതാവ്. സഹോദരിമാര്‍: രൂത്ത് സൂസന്‍ പൗലോസ്, റുബീന സൂസന്‍ പൗലോസ്.
Content Highlights: A Malayali student died after falling from a building in the UAE
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !