ഇനി ഗൂഗിള്‍ മാപ്പ് നോക്കി കെഎസ്‌ആര്‍ടിസി ദീര്‍ഘ ദൂര ബസുകളുണ്ടോ എന്നറിയാം. ബസുകളുടെ വരവും പോക്കും ഗൂഗിള്‍ മാപ്പ് നോക്കി അറിയാനുള്ള സൗകര്യമാണ് യാത്രക്കാര്‍ക്കായി ഒരുങ്ങുന്നത്.
ആദ്യ ഘട്ടത്തില്‍ തമ്ബാനൂര്‍ ഡിപ്പോയിലെ ദീര്‍ഘ ദൂര കെഎസ്‌ആര്‍ടിസി ബസുകളാണ് ഗൂഗിള്‍ മാപ്പിലേക്ക് കയറുന്നത്.
വഴിയില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പ് നോക്കി ബസുകളുടെ സമയക്രമം അറിയനാകും. ഗൂഗിള്‍ ട്രാൻസിസ്റ്റ് സംവിധാനം വഴിയാണ് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നത്. 1200 സൂപ്പര്‍ ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ ഷെഡ്യൂള്‍ ഗൂഗിളഅ ട്രാൻസിസ്റ്റിലേക്ക് മാറ്റിക്കഴിഞ്ഞു.
ബസുകളില്‍ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ഇവ പ്രവര്‍ത്തന സജ്ജമായാല്‍ ബസുകളുടെ തത്സമയ യാത്രാ വിവരം (ലൈവ് ലൊക്കേഷൻ) യാത്രക്കാര്‍ക്കു പങ്കുവയ്ക്കാനാകും. സിറ്റി സര്‍ക്കുലര്‍, ബൈപ്പാസ് റൈഡറുകള്‍ എന്നിവയും ഇതിലേക്ക് എത്തിയിട്ടുണ്ട്.
മൊബൈല്‍ ആപ്പായ കെഎസ്‌ആര്‍ടിസി നിയോയില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തത്സമയ യാത്രാ വിവരങ്ങള്‍ ലഭിക്കും. ഭാവിയില്‍ ദീര്‍ഘ ദൂര ബസുകളും ഇതേ രീതിയില്‍ മൊബൈല്‍ ആപ്പിലേക്ക് എത്തും.
മൊബൈല്‍ ആപ്പായ കെ.എസ്.ആര്‍.ടി.സി. നിയോയില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തത്സമയം യാത്രാവിവരങ്ങള്‍ ലഭിക്കും. ഭാവിയില്‍ ദീര്‍ഘദൂര ബസുകളും ഇതേ രീതിയില്‍ മൊബൈല്‍ ആപ്പിലേക്ക് എത്തും.
Content Highlights: Arrival and departure of KSRTC buses are known on Google Maps
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !