തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്ബായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയില്‍ നിന്നാണ് പകര്‍ന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കന്നുകാലികളില്‍ നിന്നാണ് ബാക്ടീരിയ മനുഷ്യരിലേക്ക് പകരാറുള്ളത് പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍. ലക്ഷണങ്ങളെ തുടര്‍ന്നാണ് ആദ്യം മകന്‍ ചികിത്സ തേടിയത്. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചു. പിന്നാലെ അച്ഛനും രോഗം സ്ഥിരീകരിച്ചു. അച്ഛന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ല.
നേരത്തെയും സംസ്ഥാനത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. കുറച്ച് ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ക്കകം തന്നെ ബ്രൂസെല്ല ഭേദമാകും. മരണനിരക്ക് 2% ആണ്.
Content Highlights:Brucellosis confirmed in Thiruvananthapuram; Warning
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !