വാഹനാപകട നഷ്ടപരിഹാര തുകയില്‍നിന്ന് ഈടാക്കിയ ആദായനികുതി തിരികെ നല്‍കണമെന്ന് ഹൈക്കോടതി. മോട്ടോര്‍ വാഹന ട്രിബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തുകയില്‍ നിന്ന് നികുതിയായി പിടിച്ച തുക തിരികെ നല്‍കാനാണ് കോടതി ഉത്തരവ്.
ആദായ നികുതി ദായകരല്ലാത്തവര്‍ക്ക് ആദായ നികുതി നല്‍കാന്‍ ബാധ്യതയില്ലെന്ന് വിലയിരുത്തിയാണ് ഈടാക്കിയ തുക മടക്കിനല്‍കാന്‍ ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ആദായ നികുതി വകുപ്പിന് നിര്‍ദേശം നല്‍കിയത്. നഷ്ടപരിഹാരത്തുക ലഭിച്ച കോതമംഗലം സ്വദേശി മാലിനിയും മക്കളുമാണ് പരാതിക്കാര്‍.
പെരുമ്ബാവൂര്‍ എം എ സി ടി കോടതി അനുവദിച്ച നഷ്ടപരിഹാരത്തുകയില്‍ നിന്ന് 5.67 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് കമ്ബനി ടി ഡി എസ് ആയി പിടിച്ച് നികുതി വകുപ്പിലടച്ചത്. ഹര്‍ജിക്കാര്‍ നികുതിദായകര്‍ അല്ലെന്നും അതിനാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു പ്രധാന വാദം.
Content Highlights: Car accident compensation is not taxed; High Court order to refund the amount
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !