കണ്ണൂര്‍: മാഹി ചൊക്ലിയില്‍ പൊലീസും നാട്ടുകാരും തമ്മില്‍ കയ്യേറ്റം. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പൊലീസ് യുവാവിന് പിഴയിട്ടിരുന്നു.
ഇതേതുടര്‍ന്ന് പൊലീസ് വാഹനത്തെപിന്തുടര്‍ന്ന് എത്തിയ യുവാവ് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനെ തിരിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വാക്കേറ്റം ഉണ്ടായത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് യുവാക്കള്‍ക്കെതിരെ കേസ് എടുത്തു
ഇന്നലെ വൈകീട്ടാണ് ആറ് മണിക്കാണ് കേസിനാസ്പദമായ സംഭവം. യുവാവ് സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ചൊക്ലി പൊലീസ് പിഴ ഈടാക്കിയിരുന്നു. പിന്നാലെ പൊലീസ് വാഹനം ടൗണിലേക്ക്‌പോകുന്നതിനിടെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് എത്തിയ യുവാവ് എന്തുകൊണ്ടാണ് പൊലീസ് സീറ്റ് ബെല്‍റ്റ് ഇടാത്തതെന്ന് ചൊക്ലി എസ്‌ഐയോട് ചോദിച്ചതാണ് വാക്കുതര്‍ക്കത്തിന് കാരണമായത്.
നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അതുകൊണ്ടാണ് പൊലീസിനെ ചോദ്യം ചെയ്തതെന്നുമാണ് യുവാവ് പറയുന്നത്. പൊലീസും യുവാക്കളും തമ്മിലുള്ള വാക്കേറ്റം സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. പൊലീസ് വാഹനം തടഞ്ഞതിനും ഔദ്യോഗിക നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് പൊലീസ് യുവാക്കള്‍ക്കെതിരെ
കേസ് എടുത്തിരിക്കുന്നത്.
Content Highlights: fined for not wearing a helmet; SI questioned not wearing seat belt; Case against the youth
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !