മലയാളത്തിന്റെ പ്രിയങ്കരിയാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ പുതിയ ചിത്രം റേച്ചലിന്റെ തിരക്കിലാണ് താരം. എബ്രിഡ് ഷൈന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഹണി എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം പങ്കുവച്ചിരിക്കുകയാണ് താരം. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹണി റോസ് സന്തോഷം അറിയിച്ചത്. 18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് വനിത സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എന്നാണ് താരം കുറിച്ചത്. ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായികയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.
റേച്ചലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 30 ദിവസം എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമായിരുന്നു. ഈ പാന്‍ ഇന്ത്യന്‍ പ്രൊജക്റ്റിലെ റേച്ചലിന്റെ കഥാപാത്രമായി മാറുക എന്നത് വ്യത്യസ്തമായ അനുഭവമായിരുന്നു. നടി എന്ന നിലിയിലുള്ള എന്റെ 18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഊര്‍ജസ്വലയായ വനിതാ സംവിധായികയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത്. റേച്ചല്‍ എന്ന കഥാപാത്രത്തെ അനന്ദിനി ബാല കൂടുതല്‍ മികച്ചതാക്കി. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് സുഹൃത്തേ. പ്രമുഖ സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ ആശയവും ഉപദേശവുമില്ലായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. റേച്ചലിനെ ലോകത്തിന് സമ്മാനിച്ചതിന് നന്ദി. - ഹണി റോസ് കുറിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും നന്ദി പറയാനും താരം മറന്നില്ല.
Content Highlights: For the first time in his 18-year career: Honey Rose
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !