തിരുവനന്തപുരം: പാമ്ബുകളെ പിടികൂടുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്ബിനെ പിടിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനം.
ആയിരക്കണക്കിനു പാമ്ബുകളെ പിടികൂടിയ സുരേഷിന് വനം വകുപ്പ് ഇതു വരെ ലൈസന്‍സ് നല്‍കിയിരുന്നില്ല. ഇന്നലെ നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്ബുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചു. ഇതിന് പിന്നാലെയാണ് വാവ സുരേഷിന് ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.
തന്നെ പാമ്ബുപിടിക്കാന്‍ വനം വകുപ്പ് അരിപ്പ ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ അന്‍വറിന്റെ നേതൃത്വത്തില്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റിഷന്‍ കമ്മിറ്റിക്ക് വാവ സുരേഷ് നല്‍കിയ പരാതിയില്‍ ഹീയറിംഗ് നടത്താന്‍ കൂടിയ യോഗത്തിലാണ് തീരുമാനമായത്. കമ്മിറ്റി ചെയര്‍മാന്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്ബുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചതോടെ ലൈസന്‍സിനായി വനം വകുപ്പിന് അപേക്ഷ നല്‍കാന്‍ പെറ്റിഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ് അപേക്ഷ അംഗീകരിക്കുകയും ചെയ്തു.
പാമ്ബുകളെ പിടികൂടാനുള്ള ലൈസന്‍സ് വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഉടന്‍ കൈമാറും. പാമ്ബ് പിടിക്കുന്നതിലും അവയെ കൈകാര്യം ചെയ്യുന്നതിലും വാവ സുരേഷിനുള്ള വര്‍ഷങ്ങള്‍ നീണ്ട വൈദഗ്ദ്ധ്യം പരിഗണിച്ചാണ് തീരുമാനം.
അശാസ്ത്രീയമായ രീതിയിലാണ് വാവ സുരേഷ് പാമ്ബ് പിടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിലെ ഒരുവിഭാഗം ഇത്രയുംനാള്‍ തടസം നിന്നത്. ഇതിനാല്‍ സുരേഷിന് ലൈസന്‍സ് നല്‍കിയിരുന്നില്ല.
Content Highlights: Forest department to give license to Vava Suresh to catch snakes
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !