കോഴിക്കോട്: ഇസ്രയേൽ യുദ്ധത്തിനിടെ ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. ഇസ്രയേലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന്റെ പ്രതികാരം അതിരുകടന്നെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. കോഴിക്കോട് ബിച്ചിൽ മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും 19 ദിവസമായി തുടരുന്ന യുദ്ധത്തിൽ കഴിഞ്ഞ 15വർഷത്തിൽ ഉണ്ടായതിലധികം മരണമാണ് നടന്നതെന്നും ശശി തരൂർ പറഞ്ഞു.
'കണ്ണിന് കണ്ണെന്ന നിലയിൽ പ്രതികാരം ചെയ്താൽ ലോകം അന്ധമാകുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഈ ജനക്കൂട്ടം കാണുമ്പോൾ അറിയാം ജനങ്ങളുടെ മനസും ഹൃദയവും എവിടെയാണെന്ന്. ഈ യുദ്ധം നിർത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മാനുഷിക നിയമത്തിന്റെ ലംഘനമാണ് പലസ്തീനിൽ കാണുന്നത്. ഇസ്രയേലിൽ ഭീകരവാദികൾ ആക്രമണം നടത്തി. അവർ അവിടെ 14000 ലേറെ പേരെ കൊന്നു. 200 ഓളം പേരെ ബന്ദികളാക്കി, അതിന് പകരമായി ഗാസയിൽ 6000ത്തിലേറെ പേരാണ് കൊലപ്പെട്ടത്. ബോംബിംഗ് ഇപ്പോഴും അവസാനിച്ചിട്ടില്ല. യുദ്ധം അവസാനിക്കുന്നതിന് മുൻപ് എത്ര കുഞ്ഞുങ്ങളുടെ ജീവനെടുക്കും'- എന്നും അദ്ദേഹം ചോദിച്ചു.
കോഴിക്കോട് ബിച്ചിൽ നടന്ന സമാപന സംഗമം മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇസ്രയേലിനെ വെള്ളപൂശുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഇസ്രയേൽ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പാണ് പലസ്തീനികൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടി 'മീഡിയവിഷൻ ലൈവ്' തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു.
വീഡിയോ കാണാം: Click Here
Content Highlights: 'Human Rights Violations in Gaza'; Shashi Tharoor called Hamas terrorists
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !