#Sadiqali Shihab Thangal | ലോകത്തെ ഏക തീവ്രവാദ രാഷ്ട്രം ഇസ്രയേല്‍, ലോകമനഃസാക്ഷി പലസ്തീനൊപ്പം; സാദിഖലി ശിഹാബ് തങ്ങള്‍

0

മലപ്പുറം:
ലോകത്തെ ഏക തീവ്രവാദ രാഷ്ട്രമാണ് ഇസ്രയേല്‍ എന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.

ലോകത്ത് വേറെ ഒരു രാഷ്ട്രവും ഇന്ന് ഇതുപോലെയില്ല. അവരെ പോറ്റുന്നത് സാമ്രാജ്യത്വ ശക്തികളാണ്. സ്വതന്ത്ര്യ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൂതന്മാരോട് സാഹാദര്യത്തോടെയാണ് പ്രവാചകന്‍ പെരുമാറിയത്. സാമാജ്യത്വ ശക്തികളാണ് പ്രശ്‌നങ്ങള്‍ക്കു പിന്നിലുള്ളത്. ഇപ്പോള്‍ കയ്യേറ്റക്കാര്‍ ഭരണധികാരികളായി. സ്വഭാവികമായും അവിടെ ചെറുത്തുനില്‍പ്പുണ്ട്. മനുഷ്യത്വരഹിതമായ ഇടപെടലുകള്‍ പലസ്തീനില്‍ നടക്കുന്നു. മഹാത്മഗാന്ധി അത് മനസിലാക്കി, എതിര്‍ത്തു. പലസ്തീനികള്‍ക്ക് അവകാശപ്പെട്ടതാണ് പലസ്തീനെന്ന് ഗാന്ധി പറഞ്ഞു.

ലോകമനഃസാക്ഷി പലസ്തീനൊപ്പമാണ്. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ യൂറോപ്യന്‍ ശക്തികളൊക്കെ ക്ഷയിച്ചു. പലസ്തീന്‍ ജനതയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തെ തള്ളിക്കളയാന്‍ കഴിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പലസ്തീന്‍ - ഇസ്രയേല്‍ വിഷയത്തില്‍ എം ഇ എസ് തിരൂരില്‍ സംഘടിപ്പിച്ച സെമിനാറിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇക്കാര്യം പറഞ്ഞത്.

Content Highlights:Israel, the world's only terrorist state, with Palestine as the conscience of the world; Sadiqali Shihab Thangal

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !