കൊല്ലം: ഉല്ലാസയാത്രക്കിടെ വനമേഖലയില്‍നിന്ന് കാറിന്റെ ബോണറ്റില്‍ കയറിക്കൂടി 200 കിലോമീറ്റര്‍ നാടുചുറ്റിയ രാജവെമ്ബാലയെ ഒന്നരദിവസത്തെ 'വാഹനവാസ'ത്തിനൊടുവില്‍ പിടികൂടി.
ഗവി യാത്രയ്ക്കിടെയാണ് ആറടി വലിപ്പമുള്ള രാജവെമ്ബാല ആനയടി തീര്‍ഥത്തില്‍ മനുരാജും കുടുംബവും സഞ്ചരിച്ച കാറില്‍ കയറിക്കൂടിയത്. ആശങ്കകളുടെ മണിക്കൂറുകള്‍ക്കൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വാവാ സുരേഷിന്റെ നേതൃത്വത്തില്‍ പാമ്ബിനെ പുറത്തെടുത്തത്.
ആങ്ങാമൂഴി ചെക്‌പോസ്റ്റ് കഴിഞ്ഞ് നാലു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് റോഡരികില്‍ പാമ്ബിനെ കണ്ടത്. മൊബൈലില്‍ ചിത്രം പകര്‍ത്തി സാവധാനം വാഹനമോടിക്കുന്നതിനിടയില്‍ വെട്ടിത്തിരിഞ്ഞ പാമ്ബ് വാഹനത്തിനടിയിലേക്ക് കയറുന്നതാണ് കണ്ടത്. നിര്‍ത്തിയെങ്കിലും പിന്നെ പാമ്ബിനെ കാണാത്തത് ആശങ്കയുണ്ടാക്കി.
ഏറെ നേരത്തിന് ശേഷം പാമ്ബ് പോയിരിക്കാമെന്ന പ്രതീക്ഷയില്‍ യാത്ര തുടര്‍ന്നു. ഭക്ഷണം കഴിക്കാനായി നിര്‍ത്തിയപ്പോള്‍ ഒരു നായ കാറിന്റെ ബോണറ്റിനുമുന്നില്‍ മണംപിടിച്ചു നില്‍ക്കുന്നതും ഭയന്നതുപോലെ പെരുമാറുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പാമ്ബ് ഉള്ളിലുണ്ടാകുമെന്ന സംശയം ബലപ്പെട്ടു.
യാത്രയ്ക്കിടെ പെരിയാര്‍ കടുവാ സങ്കേതത്തിലെ ചെക്‌പോസ്റ്റില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സംശയം പങ്കിട്ടു. അവര്‍ വാഹനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. പാമ്ബ് ഉള്ളിലുണ്ടാകാന്‍ സാധ്യതയില്ലെന്നും കയറിയിരുന്നെങ്കില്‍ത്തന്നെ വാഹനം നിര്‍ത്തിയപ്പോള്‍ ഇറങ്ങിപ്പോയിട്ടുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
വീട്ടിലെത്തി വാഹനം മുറ്റത്തുതന്നെയിട്ടു. രാത്രി സിസിടിവിയില്‍ കാര്‍ നിരീക്ഷിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടില്ല. രാവിലെ വളര്‍ത്തുനായ കാറിന്റെ ബോണറ്റിന്റെ വശത്ത് അസ്വാഭാവികമായി മണത്തുകൊണ്ടുനിന്നു കുരയ്ക്കാന്‍ തുടങ്ങി. ഈ അനുഭവം 'കേരളത്തിലെ പാമ്ബുകള്‍' എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയില്‍ മനുരാജ് പങ്കുവെച്ചു.
പാമ്ബ് കാറിനുള്ളില്‍ത്തന്നെയുണ്ടാകുമെന്ന അഭിപ്രായക്കാരായിരുന്നു പ്രതികരിച്ചവരില്‍ ഏറെയും. പിന്നെ വാവാ സുരേഷിനെ വിവരമറിയിച്ചു. പാമ്ബ് വാഹനത്തിനുള്ളിലുണ്ടെന്നറിഞ്ഞതോടെ മെക്കാനിക്കുകള്‍ മടിച്ചു. ഒടുവില്‍ രണ്ടുപേരെത്തി.
തിങ്കളാഴ്ച രാത്രി ഒമ്ബതരയോടെ വാവസുരേഷ് എത്തി. ബോണറ്റ് തുറന്ന് ഏറെനേരം പരതിയിട്ടും പാമ്ബിനെ കാണാതെവന്നതോടെ നായയെ കൊണ്ടുവന്നു. നായ മണത്തിടത്ത് പരിശോധിച്ചപ്പോള്‍ രാജവെമ്ബാല ഉള്ളിലുണ്ട്. പുറത്തെടുക്കാനുള്ള ശ്രമം മണിക്കൂറുകളോളം നീണ്ടു. വാഹനഭാഗങ്ങള്‍ ശരിയായി ഇളക്കാന്‍ ആളില്ലാതെവന്നതും രക്ഷാപ്രവര്‍ത്തനം വൈകിച്ചു. ഒടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.20-ഓടെയാണ് പാമ്ബിനെ പിടികൂടിയത്. അല്പം ഗ്രീസ് പറ്റിയെന്നല്ലാതെ കാര്യമായ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. പാമ്ബിനെ വനംവകുപ്പിന് കൈമാറി.
Content Highlights: Kingkobra inside the car; The family returned from Gavi and traveled 200 km
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !