ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് നമ്പര്‍ വെളിപ്പെടുത്താതെ തന്നെ ചാറ്റ് ചെയ്യാന്‍ കഴിയുന്ന യൂസര്‍ നെയിം ഫീച്ചറാണ് അവതരിപ്പിച്ചത്.
അപരിചിതരായ ആളുകള്‍ ഗ്രൂപ്പുകളില്‍ നിന്ന് ഫോണ്‍ നമ്പറുകള്‍ സങ്കടിപ്പിച്ച് ശല്യപ്പെടുത്തുന്നത് തടയാന്‍ ഈ സംവിധാനം എത്തുന്നതോടെ സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഈ ഫീച്ചര്‍ വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രൊഫൈല്‍ സെറ്റിങ്‌സില്‍ പുതിയ സെക്ഷന്‍ ആയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. യൂസര്‍ നെയിമുകള്‍ വ്യത്യസ്തമാക്കാന്‍, അക്കങ്ങളും അക്ഷരങ്ങളും പ്രത്യേക ചിഹ്നങ്ങളും പേരിനോടൊപ്പം ചേര്‍ക്കേണ്ടതായി വരും. അതായത് ഓരോ യൂസര്‍നെയിമുകളും വ്യത്യസ്തമായിരിക്കണം. യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യുമ്പോള്‍ ഫോണ്‍ നമ്പര്‍ മറച്ചുപിടിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പരസ്പരം ഫോണ്‍ നമ്പറുകള്‍ അറിയാത്ത കാലത്തോളം ഇത് തുടരുകയും ചെയ്യും.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Now you can chat without revealing the number: WhatsApp introduces the username feature
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !