രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്ബര്‍ വരുന്നു. ഒരു രാജ്യം, ഒരു ഐ ഡി എന്ന പദ്ധതിയുടെ കീഴില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം.
ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഒരു രാജ്യം, ഒരു ഐ ഡി പദ്ധതി നടപ്പിലാക്കുക.
ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി ആണ് ഇത് തയാറാക്കുന്നത്. പ്രീപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഇത് ഉപയോഗിക്കാം. സ്വകാര്യ/ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ബാധകമാണ്. വിദ്യാര്‍ഥിയുടെ പൊക്കം, രക്തഗ്രൂപ്പ് മുതല്‍ ആധാറിലെ അടിസ്ഥാന വിവരങ്ങള്‍ വരെ എല്ലാ രേഖകളും സമഗ്രമായി ഉപയോഗിച്ചാണ് കാര്‍ഡ് ആദ്യ ഘട്ടത്തില്‍ തയ്യാറാക്കുക.
ജില്ല ഇന്‍ഫോര്‍മേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ പോര്‍ട്ടലിലാണ് കുട്ടികളുടെ വിവരങ്ങളെല്ലാം സൂക്ഷിക്കുക. മാത്രമല്ല, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും വിദ്യാര്‍ഥികളുടെ വിവരങ്ങളെടുക്കാന്‍ സാധിക്കില്ല. നിലവില്‍ വിദ്യാര്‍ത്ഥികളുടെ ആധാര്‍ വേരിഫിക്കേഷന്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ ഐ ഡിയുടെ നടപടികള്‍ എപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന ആശങ്കയും സ്‌കൂള്‍ അധികൃതര്‍ക്കുണ്ട്.
Content Highlights: One country, one ID; All the students in the country get a uniform identification number
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !