കൊച്ചി: മുൻ എംഎൽഎയും മുംസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സിപിഎം നേതാവ് പി ജയരാജൻ നൽകിയ പരാതിയിലായിരുന്നു അപകീർത്തി കേസ്. അരിയിൽ ഷുക്കൂർ വധ കേസുമായി ബന്ധപ്പെട്ടു നിസാര വകുപ്പുകൾ ചുമത്തിയതിനെ നടത്തിയ പരാമർശം അപകീർത്തികരമെന്നായിരുന്നു കേസ്.
എന്നാൽ, തന്റെ പരാമർശങ്ങൾ പൊതു താത്പര്യം മുൻ നിർത്തിയുള്ളതാണെന്നു ചൂണ്ടിക്കാട്ടി ഷാജി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. കണ്ണൂർ മജിസ്ട്രേറ്റ് കോടതി നടപടികളാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. എംഎൽഎ എന്ന നിലയിൽ നിയമ വാഴ്ച ഉറപ്പാക്കാനുള്ള പരാമർശം തെറ്റല്ലെന്നു കേസ് റദ്ദാക്കി കോടതി വ്യക്തമാക്കി.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പുകൾ ചുമത്തിയതിനെതിരെ ഷാജി നടത്തിയ പ്രസ്താവനക്കെതിരെയാണ് പി ജയരാജൻ അപകീർത്തി കേസ് നൽകിയത്. ഷാജിയുടെ പ്രസ്താവന മാനഹാനി ഉണ്ടാക്കിയെന്നായിരുന്നു ജയരാജന്റെ പരാതി.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Relief for KM Shaji; The High Court quashed the defamation case filed by P Jayarajan
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !