സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തില്‍ മുസ്ലിംലീഗും സമസ്തയും തമ്മില്‍ ഉടലെടുത്ത ഭിന്നതയില്‍ നിലപാടിലുറച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.
സലാം. മുസ്ലിം ലീഗിനെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും വ്യാജ ആരോപണങ്ങളുമായി ആരെങ്കിലും രംഗത്തുവന്നാല്‍ അവര്‍ക്കെതിരെ മുസ്ലിംലീഗ് ശക്തമായ രീതിയില്‍ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മുക്കത്ത് വയനാട് പാര്‍ലമെന്റ് മണ്ഡലം മുസ്ലിംലീഗ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സലാം.
മതസംഘടനയായാലും സാംസ്‌കാരിക സംഘടനയായാലും ലീഗിന്റെ നിലപാട് പറയും. താന്‍ പറയുന്നത് ഒരു സംഘടനയ്ക്ക് എതിരല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരു പറഞ്ഞ് ചിലര്‍ സഖാക്കളെ സഹായിക്കാന്‍ അപ്പുറത്ത് പണിയെടുക്കുകയാണെന്നും സലാം പറഞ്ഞു.
അതേസമയം, പി.എം.എ. സലാമിനെതിരേ സമസ്ത മുശാവറ യോഗം നിലപാട് കടുപ്പിച്ചു. ജിഫ്രി തങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ സാദിഖലി തങ്ങളെ കണ്ട് പരാതിപ്പെടാന്‍ മുശാവറ യോഗം തീരുമാനിച്ചു.
Content Highlights: Religious organizations should work well, not help CPM and get behind the scenes - Salam
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !