കൊച്ചി: സ്കൂളിലെ ട്യൂഷൻ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. വിദ്യാഭ്യാസം മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കു ടിസി നൽകാൻ ഉത്തരവിട്ട് ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പലാണ് ഫീസ് നൽകാനുണ്ടെന്ന പേരിൽ ടിസി നിഷേധിച്ചത്.
2023-24 അധ്യയന വർഷത്തെ ഫീസ് അടയ്ക്കാത്തതിനാലാണ് ടിസി നൽകാത്തതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. വിദേശത്തു പഠിക്കാൻ പോകാനാണ് ടിസി വാങ്ങുന്നതെന്നും വാദിച്ചു.
എന്നാൽ 2022- 23 അക്കാദമിക് വർഷത്തെ ഫീസ് പൂർണമായും അടച്ചിട്ടുണ്ടെന്നും വിദ്യാർത്ഥിനിയുടെ അമ്മ അർബുദ രോഗത്തിനു ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് വിദ്യാർത്ഥിനിക്കു ഉടൻ ടിസി നൽകാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടത്.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: TC cannot be blocked on account of fees; Education is a fundamental right; High Court
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !