![]() |
| പ്രതീകാത്മക ചിത്രം |
പാലക്കാട്: വീട്ടിലെ കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കിടപ്പുമുറിക്ക് തീപിടിച്ചു. യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാത്രി 7 മണിയോടെ പാലക്കാട് പൊൽപ്പുള്ളി വേർകോലി ബി ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. ദിവസങ്ങൾക്ക് മുമ്പ് സുഹൃത്ത് വാങ്ങിയ മൊബൈൽ ഫോൺ ഷാജുവിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു.
ഷാജു പനിയായി കിടപ്പിലായിരുന്നു. ഫോൺ ചാർജ് ചെയ്യാൻ വെച്ചശേഷം പുറത്തുപോയപ്പോഴായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതിൽ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടർന്നതു കണ്ടത്. ഇലക്ട്രിഷ്യനായ ഷാജു ഉടൻതന്നെ വൈദ്യുതി കണക്‌ഷൻ വിഛേദിക്കുകയും വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയായിരുന്നു.
Content Highlights: The mobile phone that was being charged exploded and caught fire in the bedroom
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !