കണ്ണൂര്‍: മോഷണദൃശ്യം വൈറലായതിന് പിന്നാലെ കളവുമുതല്‍ കള്ളന്‍ തിരിച്ചേല്‍പ്പിച്ചു. കണ്ണൂര്‍ പിലാത്തറയില്‍ നിന്നാണ് സംഭവം.
കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സിസിടിവി ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മോഷ്ടാവ് ഫോണ്‍ തിരിച്ചേല്‍പ്പിച്ച് മാപ്പുപറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണ് ഗാലക്‌സി ബേക്കറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്.
പിന്നാലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഷംസുദീന്‍ എന്നയാളാണ് മോഷ്ടാവ്. ഇന്നലെ വൈകിട്ട് ആറരയോടെ കടയിലെത്തിയ മോഷ്ടാവ് ഫോണ്‍ തിരികെ നല്‍കി കടയുടമയോട് മാപ്പ് ചോദിച്ചത്. പിന്നെലെ കടയുടമ മോഷ്ടാവിനെ പൊലീസില്‍ ഏല്‍പ്പിച്ചു. പക്ഷെ കേസെടുക്കണ്ട എന്ന് കടയുടമ പറഞ്ഞു.
Content Highlights: Video of phone being stolen from bakery goes viral on social media; Then the thief did...
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !