Trending Topic: Latest

കോട്ടയ്ക്കലിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശിനി മരണപ്പെട്ടു

0

കോട്ടക്കൽ
കോട്ടയ്ക്കലിൽ വെച്ച് ബൈക്കില്‍ നിന്നും വീണ് ടോറസ് ലോറി കാലില്‍ കയറി പരുക്കേറ്റ്  ചികിത്സയിലായിരുന്ന കുറ്റിപ്പുറം കുളക്കാട് സ്വദേശിനി മരണത്തിന് കീഴടങ്ങി. നഴ്സിംങ് വിദ്യാർത്ഥിനി സിതാര (19) യാണ് മരിച്ചത്.

കുളക്കാട് മാനുക്കുട്ടി പടി, കുറ്റിപ്പുറത്തെ ഇശൽ മാക്സി വ്യാപാരി ചേലക്കര കബീറിൻ്റെ മകളാണ്. ശനിയാഴ്ച്ച രാത്രി 9.10 ഓടെ എറണാകുളം ആസ്റ്റർ മിംസിൽ ചികിത്സയിലിരിക്കെയാണ് മരണം.

താഴേ കോട്ടയ്ക്കലിൽ വെച്ച് ഫെബ്രുവരി മൂന്നിനാണ്  അപകടമുണ്ടായത്. സുഹൃത്തുമൊന്നിച്ച് യാത്ര ചെയ്യുന്നതിനിടെ ടോറസ് ലോറിയെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.. ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണ സിതാരയുടെ കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു .മലപ്പുറത്തെ സ്വകാര്യ നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.

ഷറീനയാണ് മാതാവ്, മുഹമ്മദ് ഷമ്മാസ് സഹോദരനാണ്. പോസ്റ്റുമോർട്ട നടപടികൾക്കു ശേഷം ഞായറാഴ്ച വൈകീട്ട് നാലിന് കുളക്കാട് പടിഞ്ഞാറേജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാര ചടങ്ങുകൾ നടക്കും..

Content Summary: A woman from Kutippuram who was undergoing treatment died in a car accident in Kottakkal

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !