കേരളത്തില്‍ സര്‍വീസ് നടത്താവുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചില്‍ നിന്ന് 22 വര്‍ഷമായി വര്‍ദ്ധിപ്പിച്ചു.
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01-01-2024 മുതല്‍ പ്രാബല്യം ) ഇലക്‌ട്രിക്കല്‍ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാല്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി.
നേരത്തെ ഇത് 15 വര്‍ഷം ആയിരുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഗുഡ്‌സ് വാഹനങ്ങള്‍ ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല ഫിറ്റ്‌നസ് അനുസരിച്ച് സര്‍വ്വീസ് നടത്താമെന്നും അവര്‍ അറിയിച്ചു.
Content Summary: Age of diesel autorickshaws raised from fifteen to 22 years; Department of Motor Vehicles
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !