Trending Topic: Latest

ഇനി വെബ് വേര്‍ഷനിലും ചാറ്റുകള്‍ ലോക്ക് ചെയ്യാം; സീക്രട്ട് കോഡ് ഫീച്ചറുമായി വാട്‌സ്ആപ്പ്

0

ന്യൂഡല്‍ഹി:
ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വെബ് വേര്‍ഷന്‍ ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന ഫീച്ചറാണ് രഹസ്യ കോഡ്. വാട്‌സ്ആപ്പ് ചാറ്റുകള്‍ മറ്റുള്ളവര്‍ ആക്‌സസ് ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ അപ്‌ഡേറ്റ്.

ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. ലാപ്പ്‌ടോപ്പോ, പേഴ്‌സണല്‍ കമ്പ്യൂട്ടറോ ഒന്നിലധികം ആളുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ ഫീച്ചര്‍ വളരെയധികം പ്രയോജനം ചെയ്യും. വാട്‌സ്ആപ്പ് വെബില്‍ ചാറ്റുകളില്‍ ആരും നുഴഞ്ഞുകയറുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വാട്‌സ്ആപ്പ് വെബില്‍ ചാറ്റുകള്‍ ലോക്ക് ചെയ്ത് വച്ചിരിക്കുന്നത് തുറക്കണമെങ്കില്‍ രഹസ്യ കോഡ് നല്‍കേണ്ടി വരും. മൊബൈല്‍ വേര്‍ഷനില്‍ ലഭ്യമായ ഫീച്ചറാണ് വാട്‌സ്ആപ്പ് വെബിലേക്കും നീട്ടുന്നത്.

Content Summary: Chats can now be locked in the web version as well; WhatsApp with secret code feature

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !