Trending Topic: Latest

അറേബ്യൻ വിഭവമായ അലീസയ്ക്ക് ആവശ്യക്കാരേറുന്നു.. റംസാൻ കാലത്ത് കോട്ടയ്ക്കലിലെത്തുന്നത് ഒട്ടേറെ പേർ

0

കോട്ടയ്ക്കൽ: റംസാൻ കാലത്ത് പ്രത്യേക ഭക്ഷണ വിഭവമായി ഒരുക്കിയ,അറബ് നാട്ടിൽ നിന്നുള്ള അലീസയ്ക്ക് പ്രിയം ഏറുകയാണ്. കോട്ടയ്ക്കൽ ടൗണിലെ അപ്സര ഹോട്ടലിലാണ് അലീസ വിഭവം തയ്യാറാക്കിവരുന്നത്.

മലയാളികൾക്കിടയിൽ അലീസ/അൽസ എന്നിങ്ങനെ അറിയപ്പെടുന്ന 'ഹരീസ് '‌ അറബ് നാടുകളിൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമാണ്.
ആട്ടിറച്ചി,ഗോതമ്പ്, നെയ്യ് എന്നിവയാണ് പ്രധാന ചേരുവകൾ.മറ്റു ഫ്ലേവറുകളോ എണ്ണകളോ ചേർക്കാതെ ഉണ്ടാക്കുന്ന ഈ ഭക്ഷ്യ വിഭവം ആരോഗ്യത്തോടൊപ്പം ക്ഷീണം ഇല്ലാതാക്കുമെന്നും ഹോട്ടൽ ഉടമകളായ മുഹമ്മദും മകൻ മുർഷിദും പറയുന്നു.ഇരുവരും യുഎഇയിൽ നിന്നാണ് അലീസ ഉണ്ടാക്കുന്നത് പഠിച്ചെടുത്തത്.

സ്ലോ കുക്കിൽ മണിക്കൂറുകളെടുത്ത് തയ്യാറാക്കുന്ന വിഭവത്തിന് ആവശ്യക്കാർ ഏറെയാണ്.വളാഞ്ചേരി, എടപ്പാൾ, തിരൂർ, വേങ്ങര, പെരിന്തൽമണ്ണ, മഞ്ചേരി തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇതിനായി കോട്ടയ്ക്കലിൽ എത്തുന്നുണ്ട്. 2മണി മുതലാണ് വിഭവം ലഭ്യമാവുക.750 ഗ്രാമിന് 250 രൂപയും 500 ഗ്രാമിന് 190 രൂപയും 250 ഗ്രാമിന് 100 രൂപയുമാണ് വില.

Content Summary: Alisa, an Arabian dish, is in demand.. Many people visit Kottakkall during Ramzan.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !