Trending Topic: Latest

CAA ക്കെതിരെ പന്തം കയ്യിലേന്തി LDF നൈറ്റ് മാർച്ച് വളാഞ്ചേരിയിൽ.. രാജ്യത്തെ മതത്തിൻ്റെ പേരിൽ വെട്ടിമുറിക്കാൻ അനുവദിക്കില്ലന്ന് എം.സ്വരാജ്

0

വളാഞ്ചേരി : പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി എൽ ഡി എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുംപുറം മുതൽ വളാഞ്ചേരി വരെ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. രാജ്യത്തെ മതത്തിന്റെ പേരിൽ വെട്ടിമുറിക്കാനുള്ള സംഘ പരിവാർ അജണ്ടക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി കൊണ്ടാണ് നൂറു കണക്കിന് ആളുകൾ തീ പന്തവും കയ്യിലേന്തി
പ്രതിഷേധത്തിൽ അണി ചേർന്നത്.
ആർ എസ് എസ് കാപാലികർ തെരുവിലിട്ട്  കുത്തിക്കൊന്ന   കോട്ടീരി നാരായണന്റെ ഓർമ്മകൾ ഇരമ്പുന്ന കാവുംപുറം അങ്ങാടിയിൽ നിന്നാണ് നൈറ്റ് മാർച്ച്‌ ആരംഭിച്ചത്. ദേശീയപാതയിലൂടെ കടന്നു പോയ നൈറ്റ് മാർച്ചിന്  അഭിവാദ്യങ്ങൾ അർപ്പിക്കാൻ ആളുകൾ റോഡരികിൽ തടിച്ചു കൂടി.സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എം സ്വരാജ്, ഡോ. കെ ടി ജലീൽ എം എൽ എ, സ്ഥാനാർഥി കെ എസ് ഹംസ, സിപിഐഎം  സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു , വി പി സക്കറിയ, കെ പി ശങ്കരൻ, അഷറഫലി കാളിയത്ത്, വി.കെ.രാജീവ്, കെ കെ ഫൈസൽ തങ്ങൾ
തുടങ്ങി എൽ ഡി എഫിന്റെ പ്രമുഖ നേതാക്കളും പ്രവർത്തകരും മാർച്ചിൽ അണിനിരന്നു. മാർച്ചിന് സമാപനം കുറിച്ചു കൊണ്ട് വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.പ്രതിഷേധ
പൊതുയോഗം എം സ്വരാജ് ഉത്ഘാടനം ചെയ്തു. കെ പി ശങ്കരൻ അധ്യക്ഷനായി. സ്ഥാനാർഥി കെ എസ് ഹംസ, ഡോ. കെ ടി ജലീൽ എം എൽ എ, വി പി സാനു എന്നിവർ സംസാരിച്ചു
Content Summary: LDF night march against CAA in Valanchery.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !