തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും പ്രത്യേക സംഘത്തിന് രൂപം നല്‍കി. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.
തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹികമാധ്യമ ഇടപെടലുകളുണ്ടായാല്‍ വാട്‌സ്‌ആപ്പിലൂടെ തന്നെ നിരീക്ഷണ സംഘങ്ങളായ പൊലീസുകാര്‍ക്ക് വിവരം നല്‍കാം. സൈബര്‍ പൊലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകള്‍, വിവിധ ജില്ലകള്‍ എന്നിവിടങ്ങളിലെ സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേകം നമ്ബറുകളും വാട്‌സ്‌ആപ്പും നല്‍കിയിട്ടുണ്ട്.
ഇത്തരം വിവരങ്ങള്‍ അറിയിക്കേണ്ട നമ്ബറുകള്‍ കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
Content Summary: Election: Social media users beware; You are under surveillance
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !