ബ്യൂണസ് അയേഴ്‌സ്: മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തിനിടെ പരിക്കേറ്റ് പുറത്തായ ഇതിഹാസ താരവും നായകനുമായ ലയണ്‍ മെസിക്ക് അര്‍ജന്‍റീനയുടെ മത്സരങ്ങളും നഷ്ടമാകും. ഇന്‍റര്‍ മയാമി താരമായ മെസി കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ ഇറങ്ങിയിരുന്നില്ല.
അര്‍ജന്‍റീനയുടെ വരാനിരിക്കുന്ന പോരാട്ടത്തില്‍ മെസി കളിക്കില്ലെന്നു ഉറപ്പായി. എല്‍ സാല്‍വദോര്‍, കോസ്റ്റ റിക്ക ടീമുകള്‍ക്കെതിരായ പോരാട്ടത്തില്‍ മെസി കളിക്കില്ല.
കാലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസി ഇല്ലാതെയുള്ള ടീമിനെ അര്‍ജന്‍റീന പ്രഖ്യാപിച്ചു. ഈ മാസം 23 നാണ് എല്‍ സാല്‍വദോറിനെതിരായ പോരാട്ടം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് പോരാട്ടം. 27 നാണ് കോസ്റ്റ റിക്കയ്ക്കെതിരായ പോരാട്ടം. ഇന്ത്യന്‍ സമയം രാവിലെ 8.30നാണ് മത്സരം.
Content Summary: Messi out with injury; Will not play for Argentina
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !