തവനൂർ: തൃക്കണാപുരം സാമൂഹികാരോഗ്യ കേന്ദ്രം പൊന്നാനി ബ്ലോക്ക് ഫാമിലി സെൻ്ററായി നിലനിർത്തണമെന്നും അല്ലാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി നിള പൈതൃക സംരക്ഷണ സമിതി സമരമുഖത്തേക്ക് ഇറങ്ങുമെന്നും ഭാരവാഹികൾ കുറ്റിപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു
1982-ൽ കേരള ഗാന്ധി കെ. കേളപ്പജിയുടെ നാമധേയത്തിലുള്ള പ്രൈമറി ഹെൽത്ത് സെന്റർ അന്നത്തെ ആരോഗ്യമന്ത്രി കെ.ജി.ആർ. കർത്ത ഉദ്ഘാടനം ചെയ്തത്തുടങ്ങിയതാണ്. സെന്റർ പിന്നീട് കമ്യൂണിറ്റ് ഹെൽത്ത് സെന്ററായി മാറി. മദർ CHC എന്ന തൃക്കാണാപുരം ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം ഫാമലി സെന്റർ ആയി പ്രവർത്തിച്ചു വരികയാണ്. എന്നാൽ ബ്ലോക്ക് ഫാമലി സെന്റർ ഇപ്പോൾ നഷ്ടപെടാൻ പോവുകയാണന്നും പ്രസ്തുത കേന്ദ്രത്തിലെ പ്രധാന ജീവനക്കാരായ നാല് പേരെ എടപ്പാൾ സെന്ററിലേക്ക് മാറ്റി നിയമിക്കും എന്ന ഉത്തരവ് ഇറങ്ങിയിരിക്കുകയാണന്നും ഭാരവാഹികൾ പറത്തു.
ഇത് ഈ ഗ്രാമീണ മേഖലെയെ ആശങ്കപ്പെടുത്തുന്നതാണ്. ഒട്ടനവധ പിന്നോക്ക വിഭാഗക്കാരും, റൂറൽപ്രദേശവുമായ ഇന്നാട്ടുക്കാരിൽ ഈ ഉത്തരവ് നടപ്പിലാക്കിയാൽ ചികിത്സക്കായി കിലോമീറ്ററുകൾ ആശ്രയി ക്കേണ്ടി വരുമെന്നും ഗ്രാമീണ മേഖലയിലെ നിരവധി കുടുംബങ്ങൾക്ക് ഇത് തീരാ നഷ്ടമാകുമെന്നും സെൻറർ മാറ്റാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിൻമാറണമെന്നും ഭാരവാഹികൾ പറഞ്ഞു
വാർത്താ സമ്മേളനത്തിൽ പി.വി. അനിൽ, പാലാട്ട് മണികണ്ഠൻ , ജനാർദ്ദന മേനോൻ ജയപ്രകാശ് JVK, പി.എം വേലായുധൻ, വി. ചന്ദ്രശേഖരൻ, പത്മകുമാർ, പി. എന്നിവർ പങ്കെടുത്തു.
Content Summary: Tavanur Thrikanapuram Social Health Center should be maintained as Ponnani Block Family Center - Nila Heritage Preservation Committee
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !