തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. ഒരു ഗഡു കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.
62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുന്‍കൂറായി തുക നല്‍കുന്നത്.
ഏഴുമാസത്തെ കുടിശ്ശിക ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഗഡു കഴിഞ്ഞമാസം നല്‍കി. രണ്ടു ഗഡുകൂടി ഇപ്പോള്‍ നല്‍കിയാലും ഏപ്രിലിലേത് അടക്കം അഞ്ചുമാസത്തെ പെന്‍ഷന്‍ ഇനിയും കുടിശ്ശികയാണ്
Content Summary:3200 will be received in hand; Distribution of welfare pension from Tuesday
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !