പൊന്നാനിയില്‍ പത്തരമാറ്റ് പൊന്നും തിളക്കമുള്ള മഹത്തായ വിജയം ഉണ്ടാവും; വോട്ട് രേഖപ്പെടുത്തി അബ്ദുസമദ് സമദാനി

0

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തി പൊന്നാനി യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം പി അബ്ദുസമദ് സമദാനി.

പൊന്നാനിയില്‍ പത്തരമാറ്റ് പൊന്നും തിളക്കമുള്ള മഹത്തായ വിജയം ഉണ്ടാവുമെന്ന് സമദാനി പറഞ്ഞു. നാട്ടുകാരുടെ അഭിമാനവും, അന്തസും ഉയര്‍ത്തുന്ന വിജയമാവും ഉണ്ടാവുക. വലിയ ആത്മവിശ്വാസമുണ്ട്. കേരളത്തില്‍ യുഡിഎഫിന് പ്രത്യാശയുടെ പ്രഭാതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള വലിയ സൂര്യോദയമാണ്. ഇന്‍ഡ്യ മുന്നണിയ്ക്ക് തിളക്കമാര്‍ന്ന വിജയം ഉണ്ടാവും. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും സമദാനി പറഞ്ഞു. കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് കൃത്യം ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ആദ്യ വോട്ടര്‍മാരിലൊരാളായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വടകര ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍, കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീം തുടങ്ങിയവരും വോട്ട് ചെയ്തു.

Content Summary: In Ponnani, there will be a glorious victory with gold and gold; Abdus Samad Samadani cast his vote

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !