സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണിന്റെ ആധിപത്യം അവസാനിക്കുന്നതായി കണക്കുകള്‍. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരം സാംസങ്ങാണ് വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത്.
സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 7.8% വര്‍ധിച്ച് 2024 ന്റെ ആദ്യ പാദത്തില്‍ 289.4 ദശലക്ഷമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.
2024-ന്റെ ആദ്യ പാദത്തില്‍ 20.8 ശതമാനം വിപണി വിഹിതവുമായി സാംസങ് 60.1 ദശലക്ഷം യൂണിറ്റുകള്‍ കയറ്റി അയച്ചു. ഈ കാലയളവില്‍ ആപ്പിളിന്റെ കയറ്റുമതി 10 ശതമാനം കുറഞ്ഞ് 50.1 ദശലക്ഷം മൊബൈലുകളാണ് കയറ്റുമതി ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ആപ്പിള്‍ 55.4 ദശലക്ഷം ഐഫോണുകള്‍ കയറ്റി അയച്ചിരുന്നു. 2024 ആദ്യ പാദത്തില്‍ ആപ്പിളിന്റെ വിപണി വിഹിതം 17.3 ശതമാനം ആയിരുന്നു. 2024 ലെ ഒന്നാം പാദത്തില്‍ വെറും 40 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ കയറ്റി അയച്ചതിനാല്‍ 14.1ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ് ഷവോമി.
കഴിഞ്ഞ രണ്ട് വര്‍ഷമായി സ്മാര്‍ട്ട്ഫോണ്‍ വിപണി കൂടുതല്‍ ശക്തമാകുകയും മാറ്റങ്ങള്‍ സംഭവിച്ചതായും ഐഡിസിയുടെ വേള്‍ഡ് വൈഡ് ട്രാക്കര്‍ ടീമിലെ റിസര്‍ച്ച് ഡയറക്ടര്‍ നബീല പോപ്പല്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായുണ്ടായ വലിയ തകര്‍ച്ചയില്‍ നിന്ന് ഷവോമി ശക്തമായി തിരിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണികളിലെ വളര്‍ച്ചയോടെ വിപണിയിലെ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് സ്ഥിരതയുള്ള സാന്നിധ്യമായി മാറുകയാണ് ഷവോമി -നബീല പോപ്പല്‍ പറഞ്ഞു. ട്രാന്‍സിയന്റെ കയറ്റുമതിയില്‍ 84.5 ശതമാനം വര്‍ദ്ധിച്ചു. കമ്ബനി 28.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് കയറ്റി അയച്ചത്. വിപണി വിഹിതം വെറും 10 ശതമാനമായിരുന്നു.
Content Summary: iPhone sales fall; Samsung has taken the first place in the smartphone market
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !