കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തു നിന്നു ഇവാന്‍ വുകോമനോവിച് പടിയിറങ്ങി

0

ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തു നിന്നു ഇവാന്‍ വുകോമനോവിച് പടിയിറങ്ങി. 2021 മുതല്‍ ക്ലബിന്റെ പരിശീലകനാണ് സെര്‍ബിയക്കാരന്‍. നിലവിലെ സീസണിലെ ടീമിന്റെ പ്രകടനമാണ് ആശാന്റെ പടിയിറക്കം വേഗത്തിലാക്കിയത്.

കോച്ച് ക്ലബ് വിടുന്ന കാര്യം ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ആശംസകളും നേര്‍ന്നു.

'ഞങ്ങളുടെ മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച് ക്ലബ് വിടുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും ടീമിന്റെ കൃതജ്ഞത അറിയിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ മികച്ച അവസരങ്ങള്‍ ഇനിയും ലഭിക്കാന്‍ ആശംകള്‍'- ക്ലബ് ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു.

വുകോമനോവിചിന്റെ ആദ്യ സീസണില്‍ ടീം റണ്ണേഴ്‌സ് അപ്പയിട്ടുണ്ട്. 2022ലാണ് ടീം ഐഎസ്എല്‍ ഫൈനല്‍ കളിച്ചത്. എന്നാല്‍ കിരീട നേട്ടമില്ല. ഐഎസ്എല്ലിന്റെ സിംഗിള്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ ഗോളുകള്‍ തുടങ്ങിയ നേട്ടങ്ങള്‍ വുകോമനോവിചിന്റെ തന്ത്രങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി.


എന്നാല്‍ പിന്നീടുള്ള സീസണുകളില്‍ ആശിച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനു സാധിച്ചില്ല. നിലവിലെ സീസണിന്റെ തുടക്കത്തില്‍ മുന്നേറിയ ടീം രണ്ടാം ഘട്ടത്തില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ജയങ്ങളുടെ പിന്‍ബലത്തില്‍ ടീം പ്ലേ ഓഫിലേക്ക് കടന്നു കൂടുകയായിരുന്നു. ഇത്തവണ സെമിയിലേക്കും കടക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായി. എന്നാല്‍ ഒഡിഷയോടു പരാജയപ്പെട്ടു. പിന്നാലെയാണ് ഇവാന്‍ ആശന്റെ പടിയിറക്കം.

Content Summary: Ivan Vukomanovic has stepped down as the coach of Kerala Blasters

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !