![]() |
പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസ മലപ്പുറം എ.ഡി.എം. മണികണ്ഠൻ.കെ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു .. |
മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം കലക്ടറേറ്റില്‍ എ.ഡി.എം കെ. മണികണ്ഠന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്.
മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, പി. നന്ദകുമാര്‍ എം.എല്‍.എ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി, ഖലീമുദ്ദീന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. ഡമ്മി സ്ഥാനാര്‍ത്ഥിയായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവും പത്രിക നല്‍കി.
കലക്ടറേറ്റ് വളപ്പില്‍നിന്ന് പ്രകടനമായെത്തിയായിരുന്നു പത്രികാസമര്‍പ്പണം. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, പി. നന്ദകുമാര്‍ എം.എല്‍.എ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ. ജയന്‍, വി.പി സക്കരിയ, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, സയ്യിദ് ഹാരിസ് ബാഫഖി തങ്ങള്‍, എന്‍.സി.പി നേതാക്കളായ രാമനാഥന്‍, ടി.എന്‍ ശിവശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Summary: KS Hamza submitted nomination papers
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !