കെ കെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ് : പ്രവാസി മലയാളിക്കെതിരെ പൊലീസ് കേസെടുത്തു

0

കോഴിക്കോട്:
വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ കെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ് ഇട്ട സംഭവത്തില്‍ ഗള്‍ഫ് മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ എം മിന്‍ഹാജ് ആണ് പ്രതി.

കലാപാഹ്വാനം, മാനഹാനി ഉണ്ടാക്കി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തു ദിവസം മുമ്പാണ് ശൈലജ പൊലീസിന് പരാതി നല്‍കിയത്.

നേരത്തെ കെ കെ ശൈലജയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കുറ്റം ചുമത്തി ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ ന്യൂമാഹി പൊലീസ് കേസെടുത്തിരുന്നു. ന്യൂ മാഹി സ്വദേശി അസ്‌ലമിനെതിരെയാണ് കേസ്. മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലായിരുന്നു വ്യാജപ്രചാരണം. ശബ്ദസന്ദേശം അസ്മലിന്റെതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

Content Summary: Obscene post against KK Shailaja: Police registered a case against non-resident Malayali

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !