ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പെന്ന് പ്രചാരണം; യൂട്യൂബര്‍ അറസ്റ്റില്‍

0

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പരിച്ച യൂട്യൂബര്‍ അറസ്റ്റില്‍. വെനീസ് ടിവി എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് അറസ്റ്റിലായതെന്ന് ആലപ്പുഴ സൗത്ത് പൊലിസ് അറിയിച്ചു.

മെഷിനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ പരാമര്‍ശം എന്ന രീതിയില്‍ സുപ്രീം കോടതിയിലെ അഭിഭാഷകന്റെ വീഡിയോയാണ് ചാനല്‍ ഉടമ പ്രചരിപ്പിച്ചത്. പലരും ഇത് വിശ്വസിച്ച് വീഡിയോ ഷെയര്‍ ചെയ്യുന്നതായും കണ്ടെത്തി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിന്‍ നടത്തി സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്റെ ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പട്രോളിങ് ക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് താഴെപ്പറയുന്ന വാട്‌സാപ്പ് നമ്പറിലൂടെ വിവരം നല്‍കാം.

സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് 9497942700

തിരുവനന്തപുരം സിറ്റി 9497942701

തിരുവനന്തപുരം റൂറല്‍ 9497942715

കൊല്ലം സിറ്റി 9497942702

കൊല്ലം റൂറല്‍ 9497942716

പത്തനംതിട്ട 9497942703

ആലപ്പുഴ 9497942704

കോട്ടയം 9497942705

ഇടുക്കി 9497942706

എറണാകുളം സിറ്റി 9497942707

എറണാകുളം റൂറല്‍ 9497942717

തൃശ്ശൂര്‍ സിറ്റി 9497942708

തൃശ്ശൂര്‍ റൂറല്‍ 9497942718

പാലക്കാട് 9497942709

മലപ്പുറം 9497942710

കോഴിക്കോട് സിറ്റി 9497942711

കോഴിക്കോട് റൂറല്‍ 9497942719

വയനാട് 9497942712

കണ്ണൂര്‍ സിറ്റി 9497942713

കണ്ണൂര്‍ റൂറല്‍ 9497942720

കാസര്‍കോട് 9497942714

തിരുവനന്തപുരം റെയ്ഞ്ച് 9497942721

എറണാകുളം റെയ്ഞ്ച് 9497942722

തൃശ്ശൂര്‍ റെയ്ഞ്ച് 9497942723

കണ്ണൂര്‍ റെയ്ഞ്ച് 9497942724

Content Summary: Propaganda that electronic voting machine is fraudulent; YouTuber arrested

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !