കാസര്‍ഗോഡ് ചൂരിയിലെ മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍ പോലീസിനും പ്രോസിക്യൂഷനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം. കോടതി ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍ ഉണ്ടെങ്കില്‍ ഒത്തുകളിയോ മധ്യസ്ഥതയോ നടന്നെന്ന് സംശയിക്കാമെന്നാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്.
വീഴ്ച പ്രോസിക്യൂഷനോ കോടതിക്കോ എന്നാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്. തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയിരിക്കുന്ന സമയത്താണ് സമസ്ത സര്‍ക്കാറിനെതിരേ രംഗത്തുവന്നിട്ടുള്ളത്.
മൗലവി വധക്കേസില്‍ മുഴുവന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി വെറുതെവിട്ട സംഭവത്തിലാണ് സുപ്രഭാതത്തിലെ മുഖപ്രസംഗം. പ്രതികളെ വെറുതെവിട്ട കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കോടതിയില്‍ ഡിഎന്‍എ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതികള്‍ കുറ്റമുക്തര്‍ ആയെങ്കില്‍ ആരെയാണ് സംശയിക്കേണ്ടതെന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസുകളില്‍ പ്രോസിക്യൂഷന് തുടര്‍ച്ചയായി പരാജയപ്പെടുന്നത് അതിശയകരവും സംശയകരവുമാണ്.
സംഭവത്തില്‍ കോടതിക്കാണോ പ്രോസിക്യുഷനാണോ വീഴ്ച സംഭവിച്ചതെന്ന ചോദ്യമാണ് മുഖപ്രസംഗത്തില്‍ ഉയര്‍ത്തുന്നത്. ജനാധിപത്യത്തിന്റെ കരുത്തും ജുഡീഷ്യറിയുടെ വിശ്വാസ്യതയും ഇല്ലായ്മ ചെയ്യുന്നതാണ് അടുത്തകാലത്തെ ചില വിധികളെന്ന് സമസ്ത കുറ്റപ്പെടുത്തുന്നു. പോലീസ് നീതിനിര്‍വഹണ സംവിധാനങ്ങളെ കണ്ണടച്ചു വിശ്വസിക്കേണ്ട എന്നാണ് മൗലവി കേസ് വിധി പറയുന്നതെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നതാണ് മുഖപ്രസംഗം. സിഎഎ വിഷയത്തില്‍ എല്ലാ മുസ്ലിം സംഘടനകളെയും ഒന്നിച്ചണിനിരത്തി തങ്ങളാണ് മുസ്ലിം ജനതയ്ക്കുവേണ്ടി നിലക്കൊള്ളുന്നെതന്ന തോന്നലുണ്ടാക്കാന്‍ സിപിഎമ്മും സര്‍ക്കാറും ശ്രമിക്കുന്നതിനിടെയാണ് കൊലപാതകത്തിന്റെ അന്വേഷണത്തില്‍ ഒത്തുതീര്പ്പുണ്ടായതായ സമസ്തയുടെ ആരോപണം ഉയരുന്നത്.
ഇത് സിപിഎം നീക്കത്തിനു കനത്ത തിരിച്ചടിയാണ്. പ്രോസിക്യുഷനും അന്വേഷണസംഘത്തിനുമെതിരേ റിയാസ് മൗലവിയുടെ കുടുംബവും രംഗത്തുവന്നിട്ടുണ്ട്. തുടക്കം മുതല്‍ കൊലപാതകത്തിന്റെ ഗൂഡാലോചന അന്വേഷിക്കണമെന്ന ആവശ്യം തുടക്കം മുതല്‍ ഉന്നയിച്ചിരുന്നുവെങ്കിലും അന്വേഷണസംഘം അതു പരിഗണിച്ചില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു. കേസ് തെളിയിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥരും പോലീസും പരാജയപ്പെട്ടുവെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
Content Summary: Riyaz Maulvi's murder: Samsta Mu with harsh criticism against the government sorry
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !