കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ താന്നിപ്പുഴയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്.
രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിന് മുകളിലേക്ക് ലോറി കയറിപ്പോയി. തെറിച്ചുവീണ ഇരുവരുടേയും ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയും ചെയ്തു.
അങ്കമാലിയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ വിദ്യാര്‍ത്ഥിനിയാണ് ബ്ലെസി. മകളെ കോളജില്‍ കൊണ്ടുപോകുകയായിരുന്നു എല്‍ദോസ്. ടിപ്പര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Content Summary: Tipper lorry hits bike in Perumbavoor; Both father and daughter are dead
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !