വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്, പോളിങ് 50 ശതമാനം കടന്നു, കടുത്ത വെയിലിലും വോട്ടർമാരുടെ നീണ്ട ക്യൂ

0


കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടന്നപ്പോള്‍ പോളിങ് 50 ശതമാനം കടന്നു. ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞപ്പോഴാണ് പകുതി പേര്‍ വോട്ടു രേഖപ്പെടുത്തിയത്.

പൊന്നാനി, മലപ്പുറം എന്നി മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. എന്നാല്‍ കടുത്ത ചൂട് വോട്ടര്‍മാരെ ബാധിക്കുന്നുണ്ട്.

തിരുവനന്തപുരം 48.5 ശതമാനം, ആറ്റിങ്ങല്‍ 51.3, കൊല്ലം 48.7, പത്തനംതിട്ട 48.4, മാവേലിക്കര 48.8, ആലപ്പുഴ 52.4, കോട്ടയം 49.8, ഇടുക്കി 49.1, എറണാകുളം 49.2, ചാലക്കുടി 51.9, തൃശൂര്‍ 50.9, പാലക്കാട് 51.8, ആലത്തൂര്‍ 50.6, പൊന്നാനി 45.2, മലപ്പുറം 48.2, കോഴിക്കോട് 49.9, വയനാട് 51.6, വടകര 49.7, കണ്ണൂര്‍ 52.5, കാസര്‍കോട് 51.4 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിങ് നില. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും.

രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തല്‍.

Content Summary: Towards the final hours of polling, the turnout crossed 50 percent, with long queues of voters despite the scorching sun

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !