പാലക്കാട്: യുവതിയും യുവാവും വന്ദേഭാരതിന് മുന്നിൽ ചാടി മരിച്ച നിലയിൽ. കാരക്കാട് റെയിൽവേ സ്റ്റേഷനു സമീത്തുവച്ചാണ് സംഭവമുണ്ടായത്. ബംഗാൾ ജൽപൈഗുരി കാതംബരി ദക്ഷിൺ ഹൻസ് ഹല്ലി സ്വദേശികളായ പ്രദീപ് സർക്കാറും (30) ബിനോതി റോയിയുമാണ് മരിച്ചത്.
തൃത്താല ഭാഗത്താണ് ഇരുവരും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പി കീഴായൂർ രണ്ടാംകെട്ടി എന്ന സ്ഥലത്ത് വച്ച് ഇന്നലെ വൈകുന്നേരം 5.40നായിരുന്നു സംഭവം. കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് തട്ടിയാണ് മരണം. ജീവനൊടുക്കാൻ കാരക്കാട് ഭാഗത്തേക്കു വന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Young woman and young man jumped to death in front of Vandebharat
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !