വഴിമുടക്കി വളാഞ്ചേരി നഗരസഭ.. ജില്ലാ കലക്ടർ കണ്ണുരുട്ടി; ഡോക്ടർ ദമ്പതികളുടെ വീട്ടിലേക്കുള്ള വഴി തുറന്ന് നൽകി പോലീസ്

0

 വളാഞ്ചേരി: ഡോക്ടർ ദമ്പതികളുടെ വീട്ടിലേക്കുള്ള വഴി മണ്ണിട്ട് തടസ്സപ്പെടുത്തിയത് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. വളാഞ്ചേരി കൊളമംഗലത്ത് താമസിക്കുന്ന പ്രമുഖ ഗൈനക്കോളജി ഡോക്ടർമാരായ ഡോ. അബ്ദുൽ വഹാബ്, ഡോ ഹസീന വഹാബ് എന്നിവരുടെ വീട്ടിലേക്കുള്ള വഴിയാണ് നഗരസഭ അധികൃതർ മണ്ണിട്ട് തടസ്സപ്പെടുത്തിയിരുന്നത്.

ഡോക്ടർ ദമ്പതികളുടെ മകൻ്റെ വിവാഹം ശനി ഞായർ ദിവസങ്ങളിലായി നടക്കാനിരിക്കെയാണ് കലക്ടറുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. വർഷങ്ങളായി വളാഞ്ചേരി വൈക്കത്തൂർ കൊളമംഗലത്ത്  വീടുവച്ച് താമസിച്ച് വരുന്ന ഡോക്ടർ ദമ്പതികളുടെ വീട്ടിലേക്കുള്ള വഴി കൊളമംഗലത്തെ കോതേ തോട് കയ്യേറി നിർമ്മിച്ചതാണ് എന്ന ആക്ഷേപമണ് നഗരസഭ ഉന്നയിച്ചിരുന്നത്.

പ്രധാന റോഡിൽ നിന്നും കൊളമംഗലം കോതേ തോടിനോട്  ചേർന്ന്നാലു മീറ്ററിൽ അധികം വീതിയുള്ള വഴിയാണ് ഡോക്ടർ ദമ്പതിമാർ ഉപയോഗിച്ച് വന്നിരുന്നത്.
ഗെയിൽ വാതക പൈപ്പ് ലൈൻ പ്രവർത്തി തുടങ്ങിയ സമയത്ത് ഡോക്ടർ ദമ്പതിമാരുടെ വഴിയിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോയിരുന്നത്. ഇതിൻ്റെ ഭാഗമായി ഇവരുടെ വീട്ടിലേക്കുള്ള വഴിയുടെ ലാറ്ററൽ സപ്പോർട്ട് ആയി നിലനിന്നിരുന്ന തോട്ട് വരമ്പിന്റെ ഏതാനും ഭാഗം തകരുകയും ചെയ്തിരുന്നു. ഗെയിൽ വാതക പൈപ്പ് ലൈൻ പണി പൂർത്തീകരിച്ചതിനു ശേഷം ഈ ഭാഗം പൂർവസ്ഥിതിയിൽ ആക്കാൻ ശ്രമിച്ച സമയത്ത് പ്രദേശവാസികളിൽ ചിലർ ഗെയിൽ വാതക പൈപ്പ് ലൈൻ അധികൃതർ തോട്ടിലേക്ക് ഇറക്കി മതിൽ കെട്ടുന്നുണ്ടെന്നും പറഞ്ഞ് പരാതി നൽകുകയും ഡോക്ടറുടെ വീട്ടിലേക്കുള്ള വഴി ഇടിഞ്ഞുപോകുന്ന രീതിയിൽ മതിലിന്റെ നിർമ്മാണം നഗരസഭയെയും കൂട്ട് പിടിച്ച് നിർത്തിവെപ്പിക്കുകയുമായിരുന്നു.

ഈ വഴി ഡോക്ടർ ദമ്പതിമാർ വർഷങ്ങളായി ഉപയോഗിച്ചു വന്നിരുന്നതാണന്നും  വില കൊടുത്ത് വാങ്ങി  ആധാരം പ്രകാരം രജിസ്റ്റർ ചെയ്തു വാങ്ങിയ സ്ഥലമാണ് രാഷ്ട്രീയ
 വൈരാഗ്യത്തിൻ്റെ പേരിൽ വളാഞ്ചേരി നഗരസഭ അധികൃതർ ബ്ലോക്ക് ചെയ്തതെന്നും സി.പി.ഐ (എം) നേതാക്കൾ പറഞ്ഞു.

കമ്പിവേലി കെട്ടിയും മതിൽ കെട്ടിയും വഴിയടച്ച നഗരസഭയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ കേസ് നൽകി അനുകൂല വിധിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഡോകടർ ദമ്പതികൾ. വീട്ടിലേക്കുള്ള വഴിയിലെ തടസ്സം നീക്കണം എന്ന കോടതി നിർദ്ദേശം ഉണ്ടായിട്ടും നഗരസഭ അധികൃതർ അത് പാലിക്കാത്തതിനെ തുടർന്ന് ഡോ.അബ്ദുൽ വഹാബ് മലപ്പുറം ജില്ലാ കലക്ടറെ സമീപിക്കുകയായിരുന്നു. കലക്ടറുടെ നിർദ്ദേശ പ്രകാരം തഹസീൽദാറും കാട്ടിപരുത്തി വില്ലേജ് ഓഫീസറും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം എത്തി പോലീസിൻ്റെ സഹായത്തോടെ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി ഡോക്ടർ ദമ്പതികളുടെ വീട്ടിലേക്കുള്ള വഴി തുറന്ന് നൽകുകയായിരുന്നു

Content Summary: valanchery kothethodu problem

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
✩✩✩✩✩✩✩✩✩✩✩✩✩

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !