താനൂർ: തെയ്യാല കല്ലത്താണിയിൽ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. ചെറുമുക്ക് പ്രവാസി നഗർ സ്വദേശി ചക്കുങ്ങൽ മൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് സിനാൻ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തെയ്യാല സ്വദേശി മുർശിദിനു (18) പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി 10.30 നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം സിനാനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. പരപ്പനങ്ങാടി കോപ്പറേറ്റീവ് കോളേജിലെ ബി കോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് സിനാൻ.തെയ്യാലയിൽ ഒരു ബേക്കറി കടയിൽ ജീവനക്കാരനായി ജോലി ചെയ്യുന്നുമുണ്ട്.
കമ്പകോടൻ ആസിയയാണ് മാതാവ്. ഷിബിലി, ഷൻസ എന്നിവർ സഹോദരങ്ങളാണ്. കബറടക്കം ബുധനാഴ്ച നടക്കും.
Content Summary: Cherumuk native dies, one injured in car-scooter collision at Teyala Kallathani
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !